അമൃതകിരണം മെഡി ഐക്യു സീസൺ 7
നമ്മുടെ സമൂഹത്തിൽ അനുദിനം ഏറിവരുന്ന ആരോഗ്യരംഗത്തെ മിഥ്യാധാരണകളെ തിരുത്തുന്നതിനും അബദ്ധജടിലമായ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുന്നതിനും നമ്മുടെ മിടുക്കരായ യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരളാ ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി എം. ഒ. എ) എല്ലാവർഷവും ‘മെഡി ഐക്യു’ എന്ന ആരോഗ്യ പ്രശ്നോത്തരി നടത്തി 0വരുന്നത്.
മെഡി ഐക്യു വിൻ്റെ ഏഴാമത് സീസൺ പ്രാഥമിക മൽസരങ്ങൾ 2024 ഡിസംബർ 29 ഞായറാഴ്ച നടക്കുകയാണ്. ഓരോ ജില്ലയിലെയും പ്രാഥമിക മൽസരങ്ങളിൽ വിജയിയാകുന്ന ടീമിന് 2025 ജനുവരി 18 ന് കുമരകത്തു വച്ചു നടക്കുന്ന മെഗാ ഫൈനലിൽ പങ്കെടുക്കാം.
ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന മൽസരത്തിൽ ഓരോ സ്കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കുന്നതാണ്.
സമ്മാനത്തുക
ജില്ലാതലം:
ഒന്നാം സ്ഥാനം: ₹ 5,000
രണ്ടാം സ്ഥാനം: ₹ 2,500
മൂന്നാം സ്ഥാനം: ₹ 1,000
സംസ്ഥാന തലം:
ഒന്നാം സ്ഥാനം: ₹ 20,000
രണ്ടാം സ്ഥാനം: ₹ 15,000
മൂന്നാം സ്ഥാനം: ₹ 10,000
മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ടേഷൻ തികച്ചും സൗജന്യമാണ്.
രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഗൂഗിൾ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/5BFK7zCNmsuN43jY8
അവസാന തീയതി – 2024 ഡിസംബർ 25