പ്രസ്താവന

കെ. ജി. എം. ഒ. എ യുടെ തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി ഞങ്ങളെ തിരഞ്ഞെടുത്തതിലുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. മഹത്തായ ഈ സംഘടനയുടെ ഔദ്യോഗിക ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്. തിരുവനന്തപുരം ജില്ലയിൽ സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയും എന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ബഹുമാന്യരായ അംഗങ്ങൾ തന്നെയാണ് കെ ജി എം ഒ എയുടെ ശക്തിയും ഊർജ്ജവും. അതിനാൽ ഏതൊരു അംഗത്തിന്റെയും ന്യായമായ ഏത് പ്രശ്നവും സംഘടന ഒറ്റക്കെട്ടായി, ഏറ്റെടുത്ത് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പരിഹരിക്കും എന്ന് ഉറപ്പു നൽകുന്നു. സംഘടനാ പ്രവർത്തനങ്ങളിലും സംഘടനയെ ഒന്നായി നിലനിർത്താനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കാനും എല്ലാവരും സഹകരിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

 ജയ് കെ ജി എം ഒ എ 

വിശ്വസ്തതയോടെ,

ഡോ. വി സുനിൽ കുമാർ
പ്രസിഡന്റ്‌,

ഡോ അരുൺ എ ജോൺ
സെക്രട്ടറി,

ഡോ പത്മപ്രസാദ് പി എസ്
ട്രഷറർ,

കെ ജി എം ഒ എ തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *