Annual General Body & Family Meet 2020

കെ ജി എം ഒ എ തിരുവനന്തപുരം ജില്ല കുടുംബ സംഗമം നടത്തി

കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ തിരുവനന്തപുരം അംഗങ്ങൾക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘടനയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് കുടുംബ സംഗമം നടത്തിയത്. യോഗത്തിൽ, പുതിയ ജില്ലാ പ്രസിഡന്റായി ഡോ. വി സുനിൽ കുമാറും സെക്രട്ടറിയായി ഡോ. അരുൺ എ ജോണും ട്രഷററായി ഡോ. പത്മപ്രസാദും ചുമതലയേറ്റു. 2020, ഫെബ്രുവരി 20 വൈകിട്ട് ഹോട്ടൽ റസിഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി ഡോ ജി എസ് വിജയകൃഷ്ണന്റെ സാന്നിധ്യത്തിൽ സ്ഥാനാരോഹണ കർമം നിർവഹിച്ചു. അവശ്യ ആരോഗ്യ സേവനമായ അത്യാഹിത വിഭാഗം അടിയന്തര ചികിത്സ വേണ്ടവർക്ക് പ്രയോജനപ്പെടാനായി ട്രയാജ് സംവിധാനം നിർബന്ധമായും നടപ്പാക്കേണ്ടതാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. തുടർന്ന് സംസ്ഥാന ഭാരവാഹികളെയും മുതിർന്ന നേതാക്കളേയും ആദരിച്ചു.
പൊതു ജനാരോഗ്യം മെച്ചപ്പെടുത്താനായി ആശുപത്രികളിലെ തിരക്ക് നിർണയിച്ച് അതിനനുസരിച്ച് കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുകയും ഡോക്ടർമാരുടെ തസ്തികകൾ വ്യവസ്ഥിതമായി പുനർനിർണയിക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് ഡോ. സുനിൽ കുമാറും സെക്രട്ടറി ഡോ അരുൺ എ ജോണും ആവശ്യപ്പെട്ടു.

പ്രസിഡന്റ്
സെക്രട്ടറി
കെ ജി എം ഒ എ തിരുവനന്തപുരം